കോഴിക്കോട്: മുസ് ലിം ലീഗ് നേതാവായിരുന്ന എംകെസി അബു ഹാജിയുടെ സ്മരണയ്ക്കായി രൂപീകരിച്ച എംകെസി സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരത്തിന് പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീനെ തിരഞ്ഞെടുത്തു. ഒന്നരപതിറ്റാണ്ടായി ഖത്തറിൽ ബിസിനസ് സംരംഭങ്ങൾ നടത്തിവരികയാണ് സൈനുൽ ആബിദീൻ.
|
21000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ എംപി, ഡോ. എംകെ മുനീർ എംഎൽഎ, ഡോ.എൻഎഎം അബ്ദുൽ ഖാദർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഏപ്രിൽ ഒടുവിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് എംകെസി സ്മാര സമിതി ഭാരവാഹികൾ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





