വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാവിനെ തടയുന്നതിനിടെ കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന സമയത്ത് ആശുപത്രിയിലെത്താന്‍ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ നേരില്‍കണ്ട് ചേര്‍ത്തുപിടിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. ജീവന്‍രക്ഷിക്കാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ ഭജന്‍ സിങ് റാണയെ താന്‍ ചികില്‍സയിലിരുന്ന ലീലാവതി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയാണ് സെയ്ഫ് അലി ഖാന്‍ കണ്ടതും നന്ദി അറിയിച്ചതും.(Saif Ali Khan mets autodriver whot took him to hospital)
|
ആശുപത്രിയിലെത്തിയ ഭജന്‍ സിങ് റാണയുടെ തോളത്ത് കൈയിട്ട് ചേര്‍ത്തുപിടിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. ജനുവരി 16ന് പുലര്‍ച്ചെയായിരുന്നു സെയ്ഫ് അലി ഖാന് നിരവധി തവണ കുത്തേറ്റത്. ചോരയില്‍ കുളിച്ച സെയ്ഫ് അലിഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ അദ്ദേഹം ആരായിരുന്നുവെന്നു പോലും ഭജന്‍ സിങ് റാണയ്ക്ക് അറിയുമായിരുന്നില്ല.
റോഡിലെത്തിയ സ്ത്രീ കൈകാണിച്ച് കെട്ടിടത്തിന്റെ ഗേറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വെളുത്ത ടീ ഷര്‍ട്ട് ധരിച്ച ചോരയില്‍ കുളിച്ചയാളെ ഓട്ടോയില്‍ കയറ്റിയപ്പോള്‍ എന്തെങ്കിലും കുഴപ്പം തനിക്കു വരുമോ എന്നു ഭയന്നിരുന്നുവെന്ന് ഭജന്‍ ലാല്‍ വെളിപ്പെടുത്തി. ചെറിയൊരു കുട്ടിയും മുതിര്‍ന്നയൊരാളും പരിക്കേറ്റയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഭജന്‍ ലാല്‍ ഓര്‍മിച്ചു. ചൊവ്വാഴ്ച താരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





