27
Apr 2024
Fri
27 Apr 2024 Fri

സജി മഞ്ഞക്കടമ്പില്‍ NDAയിലേക്ക്; കേരളത്തില്‍ ഇനിയും ഒരു കേരള കോണ്‍ഗ്രസ് വരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ പുതിയൊരു കേരളാ കോണ്‍ഗ്രസ് കൂടി രൂപീകരിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകുന്നു. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കാന്‍ ധാരണയായി. ഇതിനായി തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വെന്‍ഷന്‍ സജി മഞ്ഞക്കടമ്പില്‍ വിളിച്ചിട്ടുണ്ട്.

പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും രാജിവെച്ചത്.

ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു സജി മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി നേതൃത്വവും ബന്ധപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു. കോട്ടയത്തെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

saji manjakadambil forms new party and join with nda

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക