30
May 2024
Wed
30 May 2024 Wed
Sam pitroda resign

ന്യൂഡല്‍ഹി: വംശീയ പരാമര്‍ശത്തില്‍ വിവാദത്തിലായ സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. ( Sam Pitroda Quits After Landing Congress In New Mess Over Racist Comments  )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലുള്ളവരാണെന്നുമുള്ള പിത്രോദയുടെ പ്രസ്താവനയാണ് പുലിവാലായത്. ഒരു ഇംഗ്ലിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

നാനാത്വത്തില്‍ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്ന് വിശദീകരിച്ച് സംസാരിക്കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ”ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവര്‍ അറബികളെ പോലെയാണ്, വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.” എന്നായിരുന്നു പിത്രോദയുടെ വാക്കുകള്‍.