22
Sep 2025
Mon
22 Sep 2025 Mon
Samastha leader Bahauddeen Muhammed Nadwi insulting kerala politicians

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് സമസ്ത നേതാവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി മേധാവയുമായ ബഹാഉദ്ദീന്‍ നദ്‌വി. കേരളത്തിലെ പല മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഭാര്യക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നായിരുന്നു സമസ്തയുടെ മുസ്ലിം ലീഗ് അനുകൂല നേതാവായ ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നദ്വി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹാഉദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവന ഇങ്ങനെ: നമ്മുടെ നാട്ടില്‍ കുറേ മാന്യന്മാരുണ്ട്. അതില്‍ ഉദ്യോഗസ്ഥന്മാരും എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒക്കെ വരും. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും പേരില്‍ ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെയും സ്ത്രീകളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണ്. സിപിഎമ്മിന്റെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തത്- എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 11ാം വയസില്‍ വിവാഹം നടന്നതിന്റെ പേരില്‍ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീന്‍ നദ്‌വി ചോദിച്ചു.

നേരത്തെ ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ സിപിഐഎം വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. അടുത്തിടെ നദ്‌വി മേധാവിയായ ദാറുല്‍ ഹുദയിലേക്ക് സിപിഎം മാര്‍ച്ച് നടത്തിയിരുന്നു. ബഹാഉദ്ദീന്‍ നദ്വിക്ക് പ്രത്യേക കൃമികടിയാണെന്നും അദ്ദേഹം മുസ്ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുകയാണെന്നുമാണ് സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിംകുട്ടി പറഞ്ഞത്.

Bahauddin Nadvi, a Samastha leader and principal of Chemmad Darul Huda Islamic Academy, has insulted politicians in Kerala. Bahauddin Nadvi, a pro-Muslim League leader of Samastha, said that many ministers, MLAs and MPs in Kerala have wives in charge in addition to their own wives.