15
Sep 2023
Fri
15 Sep 2023 Fri

RSS ന്റെ സ്വാതന്ത്ര സമരത്തിലെ പങ്ക് സംബന്ധിച്ച് കട്ടിയുള്ള പുസ്തകം ഇറക്കി ഉദയനിധി; ഉള്ളില്‍ ഷൂ നക്കുന്നതിന്റെയും തോക്കിന്റെയും ചിത്രങ്ങള്‍ മാത്രം; ബാക്കിയെല്ലാം ഒഴിഞ്ഞ പേജ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: സനാതന ധര്‍മത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഷൂ നക്കുന്നതിന്റെയും തോക്കിന്റെയും ചിത്രങ്ങള്‍ മാത്രമുള്ള പുസ്തകം പങ്കുവച്ച് സംഘപരിവാറിനെ പ്രകോപിപ്പിച്ച് വീണ്ടും ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി. സംഘ്പരിവാറിന്റെ സനാതന ധര്‍മം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന പരാമര്‍ശം ഉദയനിധി നടത്തിയ അതേ ചടങ്ങില്‍ പുറത്തിറക്കിയ പുസ്തകമാണ് ഇപ്പോള്‍ പുതിയ വിവാദമായിരിക്കുന്നത്.
ചടങ്ങില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന്റെ സംഭാവന’ എന്ന പുസ്തകമാണ് ഉദയനിധി പ്രകാശനം ചെയ്തത്. വലിയ കട്ടിയുള്ള പുസ്തകത്തില്‍ ഷൂ നക്കുന്നതിന്റെയും തോക്ക് ചൂണ്ടുന്നതിന്റെയും പ്രതീകാത്മക ചിത്രങ്ങള്‍ മാത്രമാണുള്ളത്. മറ്റ് പേജുകളെല്ലാം ശൂന്യമാക്കിയിട്ട്, സ്വാതന്ത്ര്യസമരത്തിലെ ആര്‍.എസ്.എസിന്റെ പങ്കിനെ പരിഹസിക്കുന്ന പുസ്തകത്തിലെ ശൈലിയാണ് സംഘ്പരിവാരിനെ ചൊടിപ്പിച്ചത്.
പുസ്തകത്തെ പ്രശംസിച്ചും അതിന്റെ ചിത്രം പങ്കുവച്ചും ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞദിവസം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ് പങ്കുവച്ചതോടെയാണ് ഇത് പരസ്യമായത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക