06
Apr 2026
Mon
06 Apr 2026 Mon
Sandeep G Varier attacked in Kanhangad College

വോട്ട് ചോദിച്ച് കോളജിലെത്തിയ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ക്കു നേരെ ആക്രമണം. കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ക്കു നേരെ കൈയേറ്റമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളെ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്നെയും കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചുവെന്നും പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തില്‍ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലീ നഗരമായ ഹൈഫയില്‍ നാലുമരണം