21
Jan 2023
Wed
21 Jan 2023 Wed

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മികസ്ഡ് ഡബിള്‍സില്‍ കിരീട നേടാന്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-രോഹന്‍ ബൊപ്പെണ്ണ സഖ്യത്തിന് ഒരു ജയം അകലെ. സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്‌കപ്‌സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക്ക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-4, 7-6. 36കാരിയായ സാനിയയുടെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റാണ്. ഫെബ്രുവരിയോടെ താരം ടെന്നിസില്‍ നിന്നും വിരമിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>


പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. ആന്‍േ്രഡ റൂബ്ലേവിനെ 6-1, 6-2, 6-4 സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ നേട്ടം. വനിതാ വിഭാഗം സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌ക്കോവായെ പരാജയപ്പെടുത്തി പോളണ്ടിന്റെ മഗ്ദാ ലിനെറ്റെ ഫൈനലില്‍ പ്രവേശിച്ചു.