22
Feb 2023
Wed
22 Feb 2023 Wed

ദുബായ്: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സയുടെ കരിയറിന് അവസാനം. വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണ്ണമെന്റായ ദുബായ് ഓപ്പണില്‍ സാനിയ അമേരിക്കയുടെ മാസിസണ്‍ കീസുമായാണ് ഇന്ന് ഡബിള്‍സില്‍ ഇറങ്ങിയത്. ആദ്യ റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങിയാണ് താരം മടങ്ങുന്നത്. റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവാ -ല്യുഡ്മിലാ സാംസോനോവാ സഖ്യത്തോടെ സാനിയാ-കീസ് സഖ്യം പരാജയപ്പെട്ടത്.
20 വര്‍ഷം നീണ്ട കരിയറിനാണ് താരം അന്ത്യം കുറിച്ചത്. ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയ താരം ഡബിള്‍സില്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടി. ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പണും വനിതാ ഡബിള്‍സില്‍ ടെന്നിസ് ഇതിഹാസം മാര്‍ട്ടിനാ ഹിംഗിസിനൊപ്പം മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>