23
Dec 2023
Thu
23 Dec 2023 Thu

ബോളണ്ട് പാര്‍ക്ക്: അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സഞ്ജുവിന്റെ സെഞ്ചുറി. 111 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. പതിവില്‍ നിന്ന് വ്യത്യസ്തനായി മൂന്നാം നമ്പറിലാണ് സഞ്ജു ഇന്ന് ക്രീസിലെത്തിയത്. 101ന് മൂന്ന് എന്ന് ഇന്ത്യ തകര്‍ന്നപ്പോള്‍ സഞ്ജുവും തിലക് വര്‍മ്മയും ഒന്നിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. 77 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം തിലക് 52 റണ്‍സെടുത്തു. പട്യാദര്‍ (22), റിങ്കു സിങ് (38), രാഹുല്‍ (21), വാഷിങ്ടണ്‍ സുന്ദര്‍ (14) എന്നിവരാണ് ഇന്ത്യയ്ക്കായി രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.ആദ്യം ബാറ്റുചെയ്ത് ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു.
മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടിയിട്ടുണ്ട്.