28
Sep 2023
Sat
28 Sep 2023 Sat

കോട്ടയ്ക്കല്‍: മുന്‍ കേന്ദ്രമന്ത്രിയും എംപിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ബോളിവുഡിലെ നിര്‍മാതാവും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹ്‌ലാജ് നിഹ്‌ലാനിയും കോട്ടയ്ക്കലില്‍. ഡോ. പി ആലിക്കുട്ടിസ് ആയുര്‍വേദ, മേഡേണ്‍ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് ഇക്ബാല്‍, മാനേജിങ് ഡയറക്ടര്‍ അഡ്വ. അന്‍വര്‍ സാദത്ത്, പി ആര്‍ ഒ ശങ്കരന്‍ കുട്ടി, മുഹമ്മദ് നിഹാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.

ചീഫ് ഫിസീഷ്യന്‍ ഡോ. റഹ്‌മത്തുല്ല, മെഡിക്കല്‍ ഡയറക്ടര്‍ മോഡേണ്‍ മെഡിസിന്‍ ഡോ. സിബ്ഗത്തുല്ല, ഡയറക്ടര്‍ ഡോ. റികാസ് അലി ഗഫൂര്‍, ഡോ. അഹ്‌സാന് നിഹാദ്, ഡോ. ജയകൃഷ്ണന്‍. ഡോ. രാഹുല്‍ തുടങ്ങിയ വൈദ്യസംഘമാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്.