കോട്ടയ്ക്കല്‍: പ്രശസ്ത ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹ 10 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം ഞായര്‍ ഇന്ന് ഉച്ചയോടു കൂടി കോട്ടക്കലില്‍ നിന്നു മുംബൈയിലേക്ക് മടങ്ങി. ഡോ.പി. ആലിക്കുട്ടീസ് ആയുര്‍വേദ ആന്റ് മോഡേണ്‍ ആശുപത്രിയില്‍ പഞ്ചകര്‍മ ചികിത്സ നടത്തിവരികയായിരുന്നു അദ്ദേഹവും ബോളിവുഡ് നിര്‍മാതാവും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹ്‌ലാജ് നിഹ്‌ലാനിയും .
|
ആശുപത്രി ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് ഇഖ്ബാല്‍, മാനേജിങ് ഡയറക്ടര്‍ അഡ്വ. അന്‍വര്‍ സാദത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റഹ്‌മത്തുല്ല, ഡയറക്ടര്‍മാരായ ഡോ.സി ബഹത്തുല്ല, ഡോ. റികാസ് അലി ഗഫാര്‍, ഡോ.അഹ്‌സന്‍ നിഹാദ്, ഡോ.ജയകൃഷ്ണന്‍, ഡോ.രാഹുല്‍, ഡോ. നൗഫല്‍, ഡോ.ഷീജ ഡോ സൗമ്യ, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് നിഹാദ് പിആര്‍ഒ വി ശങ്കരന്‍ കുട്ടി, വിപിഒ മുനീര്‍, ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഡോ. പി.ആലിക്കുട്ടീസ് ആശുപത്രിയിലെ ചികിത്സയും സേവനങ്ങളും അനുപമമാണെന്നും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും ആയുര്‍വേദ ചികിത്സ തുടരുമെന്നും അറിയിച്ചു കൊണ്ടാണ് അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





