05
Feb 2024
Fri
05 Feb 2024 Fri
SATHRUGNAN SINHA SEND OFF DR P AKIKKUTTEES AYURVEDIC AND MODERN HOSPITAL

കോട്ടയ്ക്കല്‍: ബോളിവുഡ് നടനും എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ബോളിവുഡ് സംവിധായകനും മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമായിരുന്ന പഹ് ലാജ് നിഹ്ലാനിയും കോട്ടയ്ക്കലിലെ ഡോ. പി.ആലിക്കുട്ടീസ് ആയുര്‍വേദ ആന്റ് മോഡേണ്‍ ഹോസ്പിറ്റലിലെ പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോട്ടയ്ക്കലിനോട് വിടപറഞ്ഞു. ആറു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇരുവരും ഇവിടെ ചികിത്സ തേടിയെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളീയ തനതു കലകളായ കളരിപ്പയറ്റും കോല്‍ക്കളിയും തിരുവാതിരക്കളിയും നാടന്‍ പാട്ടുകളും മാപ്പിളപ്പാട്ടും ഇരുവര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. ആശുപത്രി ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, ഡോ. റഹ്‌മത്തുള്ള, ഡോ. സിബഹത്തുള്ള , അഡ്വ. അന്‍വര്‍ സാദത്ത് ,ഡോ. അഹ്‌സന്‍ നിഹാദ്, എഫ്എംഒ മുഹമ്മദ് നിഹാദ്, പിആര്‍ഒ ശങ്കരന്‍കുട്ടി, പിആര്‍ഇ മുനീര്‍, മുഹമ്മദ് അഷറഫ് എന്നിവര്‍ യാത്രയയപ്പിന് നേതൃത്വം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക