ഗസ്സയില്‍ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലുമായി മികച്ച ബന്ധം സ്ഥാപിക്കാുള്ള ആഗ്രഹം പങ്കുവച്ച് സൗദി അറേബ്യ
|
റിയാദ്: ഗസ്സയില്‍ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലുമായി മികച്ച ബന്ധം സ്ഥാപിക്കാുള്ള ആഗ്രഹം പങ്കുവച്ച് സൗദി അറേബ്യ. ബ്രിട്ടനിലെ സൗദി അറേബ്യന്‍ അംബാസിഡറായ ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് ബി.ബി.സ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രഈലുമായുള്ള ബന്ധം നിലനിര്‍ത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ശേഷം ഇസ്രഈലിലെ നെതന്യാഹു ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താത്പര്യമുണ്ടെന്നാണ് ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് അറിയിച്ചത്.
ഇരുരാജ്യങ്ങള്‍ക്കിടയിലെയും ബന്ധം നോര്‍മലൈസ് ചെയ്യാനുള്ള ഏതൊരു കരാറും നയിക്കുന്നത് സ്വതന്ത്ര ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേലുമായുള്ള തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ഫലസ്തീന്‍ ജനതക്ക് അമിത ഭാരങ്ങള്‍ ഒന്നുംതന്നെ നേരിടേണ്ടി വരില്ല. നിലവിലെ ഇസ്രായേല്‍ സര്‍ക്കാരുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ തീവ്രവും സമ്പൂര്‍ണവുമാണെന്നും അത്തരം വിഷയങ്ങള്‍ നിലനില്‍ക്കെ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്താന്‍ ആഗ്രഹമില്ല
ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തുള്ളവരും നടത്തിയ ആക്രമണങ്ങള്‍ തീവ്രമാണെന്നും അതിക്രമങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം പരിതാപകരമാണെന്നും തന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു അവസ്ഥ നേരിട്ടിട്ടില്ലെന്നും ബന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ഗസ്സയില്‍ നടത്തിവരുന്ന കുരുതിയില്‍ 23,000 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സൗദി അംബാസഡറുടെ പ്രതികരണം. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള കരാര്‍ ഒക്ടോബര്‍ 7ന് മുമ്പേ അവസാനിപ്പിച്ചിരുന്നു.
Saudi Arabia interested in Israel normalisation deal after war
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





