27
Jul 2023
Mon
27 Jul 2023 Mon

ലോകകപ്പില്‍ അവിശ്വസനീയ പ്രകടനം കാഴ്ച വച്ച ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കാന്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍. 300 ദശലക്ഷം യൂറോയെന്ന റെക്കോഡ് തുകയാണ് അല്‍ ഹിലാല്‍ പാരിസ് സെന്റ് ജര്‍മന്‍ ക്ലബ്ബ് മുമ്പാകെ വച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 വരെയാണ് എംബാപ്പെ പിഎസ്ജിയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. 2024ഓടെ പിഎസ്ജിയില്‍ നിന്ന് വിടപറയാനുള്ള ഒരുക്കത്തിലാണ് എംബാപ്പെയാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ജപാന്‍, ദക്ഷിണ കൊറിയ പ്രീസീസണ്‍ ടൂര്‍ നടത്തുന്ന ടീമില്‍ എംബാപ്പെയെ പിഎസ്ജി ഉള്‍പ്പെടുത്താത്തത് താരവും ക്ലബ്ബും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ഭാഗമാണെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.

പിഎസ്ജിയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ എംബാപ്പെ ആഴ്ചകള്‍ക്കു മുമ്പ് വിസമ്മതിച്ചിരുന്നു. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേരാനുള്ള എംബാപ്പെയുടെ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയവും ഇതോടെ ഉണര്‍ന്നിരുന്നു. അതേസമയം അല്‍ ഹിലാല്‍ വച്ച റെക്കോഡ് ഫീ വാഗ്ദാനം പിഎസ്ജി സ്വീകരിച്ചാല്‍ റൊണാള്‍ഡോക്ക് പിന്നാലെ സൗദിയിലെത്തുന്ന മറ്റൊരു സൂപ്പര്‍താരമാവും 24കാരനായ എംബാപ്പെ.