20
Sep 2023
Sat
20 Sep 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസര്‍ അവരുടെ വിജയം പരമ്പര തുടരുകയാണ്. ഒരിക്കല്‍ കൂടി വിജയിച്ച് അവര്‍ ഒന്നാം സ്ഥാനത്തേക്ക് അടുത്തു. ശക്തരായ അല്‍ അഹ്ലിയെ നേരിട്ട അല്‍ നസര്‍ 4-3 എന്ന സ്‌കോറിനാണ് വിജയിച്ചത്. ഇരു ഭാഗത്തും സൂപ്പര്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍ കളി ആവേശകരമായി മാറി. റൊണാള്‍ഡോ ഇരട്ട ഗോളുമായി അല്‍ നസറിന്റെ വിജയശില്പിയായി.

നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് അല്‍ നസര്‍ ഗോളടി തുടങ്ങിയത്. മാനെയുടെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. ആദ്യ പകുതിയില്‍ 17ആം മിനുട്ടിലും 45ആം മിനുട്ടിലും ടലിസ്‌കയും അല്‍ നസറിനായി ഗോളടിച്ചു. മറുവശത്ത് അല്‍ അഹ്ലിക്കായി കെസ്സിയുടെ ഗോളും വന്നു. ആദ്യ പകുതി 3-1ന് അല്‍ നസര്‍ മുന്നിട്ടു നിന്നു.രണ്ടാം പകുതിയില്‍ കളി മാറി.
50ആം മിനുട്ടില്‍ മഹ്‌റസ് ഒരു പെനാള്‍ട്ടിയിലൂടെ അല്‍ അഹ്ലിക്കായി ഗോള്‍ നേടി. സ്‌കോര്‍ 3-2. പക്ഷെ അഹ്ലി ആശ്വസിക്കും മുമ്പ് 52ആം മിനുട്ടില്‍ വീണ്ടും റൊണാള്‍ഡോയുടെ ഗോള്‍. സ്‌കോര്‍ 4-2. 87ആം മിനുട്ടില്‍ അല്‍ ബിക്രാന്‍ ഒരു ഗോള്‍ കൂടെ അല്‍ അഹ്ലിക്കായി നേടിയത് കളി 4-3 എന്നാക്കി. ഫുള്‍ടൈം വിസില്‍ വരെ പൊരുതി എങ്കിലും അല്‍ അഹ്ലിക്ക് പരാജയം ഒഴിവാക്കാന്‍ ആയില്ല.7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ നസറിന് 15 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള അല്‍ ഇത്തിഹാദിനു 18 പോയിന്റാണ്.