07
Mar 2024
Fri
07 Mar 2024 Fri

കുമളി: ജോലിയില്‍ കയറാന്‍ ബൈക്കില്‍ സ്‌കൂളിലേക്കു പോകവെ തീ പിടിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം എന്ന തങ്കച്ചന്‍(50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.(private bus driver dies after bike caught fire)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അണക്കര മോണ്‍ഫോര്‍ട്ട് സ്‌കൂളിലെ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയും തീ തങ്കച്ചന്റെ വസ്ത്രത്തിലേക്ക് പടരുകയുമായായിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് തങ്കച്ചന്‍ ഓടിയെങ്കിലും തീ ശരീരത്തിലേക്ക് പടര്‍ന്നതോടെ വീണു പോവുകയായിരുന്നുവെന്നാണ് നിഗമനം. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.