27
Jul 2024
Thu
27 Jul 2024 Thu
school bus over turned in to canal in palakkad

പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ കുട്ടികളുമായി വന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു. എഎസ്എംഎം ഹയര്‍സെക്കൻഡറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. അപകടസമയം 20 ഓളം കുട്ടികള്‍ ബസ്സിലുണ്ടായിരുന്നു. കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ കുട്ടികളെ ആലത്തൂരിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു ചികിൽസ നൽകി. സ്കൂളിൽ നിന്ന് ബസ് എടുക്കുന്ന സമയത്ത് 40 ഓളം പേരാണ് ഉണ്ടായിരുന്നത്. ഇരുപതോളം പേർ സ്റ്റോപ്പുകളിൽ ഇറങ്ങിയ ശേഷമായിരുന്നു ബസ് കനാലിലേക്ക് മറിഞ്ഞത്. അപകടസമയം പാടത്ത് ജോലി ചെയ്തിരുന്നയാളുകളാണ് കുട്ടികളെ തക്ക സമയത്ത് രക്ഷിച്ചത്. ബസിന്റെ ചില്ല് പൊട്ടിച്ചാണ് കുട്ടികളെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.