25
May 2024
Thu
25 May 2024 Thu
school student dies by jumped in to sea in Varkala

തിരുവനന്തപുരം വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കടലില്‍ ചാടി മരിച്ചു. ഒപ്പം ചാടിയ ആണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശി സാജന്റെയും അധ്യാപികയായ സിബി സാജന്റെയും മകളയ ശ്രേയ ആണ് മരിച്ചത്. അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ശ്രേയ.(school student dies by jumped in to sea in Varkala)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. സ്‌കൂള്‍ യൂണിഫോമിലായിരുന്നു ശ്രേയ. ആണ്‍കുട്ടിക്കൊപ്പം വിദ്യാര്‍ഥിനി കരയില്‍ നില്‍ക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവര്‍ അയിരൂര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ കാപ്പില്‍ പൊഴിതീരത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക