30
May 2025
Thu
30 May 2025 Thu
school teacher arrested for sexually assaulting colleagues daughter during tour

വിനോദയാത്രയ്ക്കിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ യു ടി അഷ്റഫ്(45)ആണ് പിടിയിലായത്. ജമ്മു കശ്മീര്‍ പോലീസാണ് കേരളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രയ്ക്കിടെയാണ് ഇയാള്‍ സഹപ്രവര്‍ത്തകന്റെ മകളായ 13കാരിയോട് ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനി വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് കേസെടുത്തെങ്കിലും പ്രതി ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടുകയുണ്ടായി.

പിന്നീട് കേസ് കൃത്യം നടന്ന പഹല്‍ഗാം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നുള്ള പോലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുമായി പോലീസ് കശ്മീരിലേക്ക് പോയി. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: മലപ്പുറത്തെ അധ്യാപകനെതിരായ പോക്‌സോ എഫ്‌ഐആറുകള്‍ പുനസ്ഥാപിച്ച് സുപ്രിംകോടതി; ഹൈക്കോടതിക്ക് വിമര്‍ശനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക