15
Apr 2025
Thu
15 Apr 2025 Thu
Supreme court refuses to halt CJP protest march on Sep 5

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെതിരേ പോക്‌സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രിം കോടതി റദ്ദാക്കി. എഫ്‌ഐആറുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സുപ്രിംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഹൈക്കോടതി നടപടിക്കെതിരേ പരാതിക്കാരായ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയെ സമീപിക്കുകായയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിലെ കംപ്യൂട്ടര്‍ അധ്യാപകനായ സുരേഷ് കുമാറിനെതിരെ മലപ്പുറം തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് 2022 ജൂലൈ 13ന് ഹൈക്കോടതി റദ്ദാക്കിയത്. കുറ്റപത്രം സമര്‍പ്പിക്കുകയും അതിജീവിതകളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും, ലൈംഗിക ഉദ്ദേശ്യത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അധ്യാപകനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിലെ നടപടികള്‍ പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടത്. ഇരകളെ വീണ്ടും ഇരകളാക്കുന്ന നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അതിജീവിതകളുടെ മൊഴി ഹൈക്കോടതി കാര്യമായി പരിഗണച്ചില്ലെന്നും പ്രതി പ്രത്യേക ലൈംഗിക ഉദ്ദേശ്യത്തോടെയാണ് കൃത്യം ചെയ്‌തെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിഗമനത്തെ സുപ്രിം കോടതി വിമര്‍ശിക്കുകയും ചെയ്തു.

പ്രതി അധ്യാപകനാണെന്നും ഇരകള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളാണെന്നുമുള്ള വസ്തുത അവഗണിച്ചാണ് ഹൈക്കോടതി വികാരരഹിതമായി പെരുമാറിയതെന്നും സുപ്രിം കോടതി പറഞ്ഞു. തുടക്കത്തില്‍ 19 വയസ്സുള്ള ഒരു വിദ്യാര്‍ഥിനിയുടെ മൊഴി മാത്രമാണ് പോലീസ് രേഖപ്പെടുത്തിയതെന്നും, ജുഡീഷ്യല്‍ ഇടപെടലിന് ശേഷമാണ് അഞ്ച് എഫ്ഐആറുകള്‍ ഒടുവില്‍ ഫയല്‍ ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ALSO READ: വ്‌ലോഗര്‍ മുകേഷ് എം നായര്‍ക്കെതിരേ പോക്‌സോ കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക