തിരുവനന്തപുരം കള്ളിക്കാട് തേവൻകോട്ട് സ്കൂട്ടറിൽ കാറിടിയിച്ചുകയറി സ്കൂൾ അധ്യാപിക മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് പരിക്ക്. പുഴനാട് ലയോള സ്കൂൾ അധ്യാപികയായ ചാങ്ങ സ്വദേശി എസ് അഭിരാമി (33) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
|
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നിൽ ഇരിക്കുകയായിരുന്ന അഭിരാമിയുടെ മകൾ അർപ്പിതയ്ക്കാണ് പരിക്കേറ്റത്.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിനു പിന്നാലെ അഭിരാമിക്ക് ബോധരഹിതയായി. ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





