19
Feb 2026
Thu
19 Feb 2026 Thu
scissors found from woman s belly who under went surgery in Vandanam Med College

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021ലാണ് ഉഷ വയറ്റിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഈ സമയം മെഡിക്കല്‍ സംഘം ഇവരുടെ വയറ്റില്‍ കത്രിക മറന്നുവയ്ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംആര്‍ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ലെന്നും കുടുംബം പറയുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോഴാണ് ഉഷയ്ക്ക് എക്‌സ്‌റേയും സ്‌കാനും നിര്‍ദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

ലളിതാംബിക എന്ന ഡോക്ടറാണ് അന്ന് ഉഷയുടെ ഓപ്പറേഷന്‍ നടത്തിയത്. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയതെന്നും ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ഉഷ പറയുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞു.
പിന്നാലെ ന്യൂറോളജിയിലെ ഡോക്ടര്‍ ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോടും പറയേണ്ട, ഓപ്പറേഷന്‍ നടത്താമെന്ന് പറഞ്ഞതായും ഉഷ വെളിപ്പെടുത്തി.

ALSO READ: എപ്സ്റ്റീന്‍ ബന്ധം: ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ അറസ്റ്റില്‍