30
Feb 2023
Sat
30 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മലപ്പുറം: കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്.

മര്‍ദ്ദിച്ചത് മാത്രമല്ല മരണകാരണമെന്നും ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും സഫാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഫാനയുടെ പിതാവ് മുജീബ് പോലിസിനെ അറിയിച്ചിട്ടുണ്ട്. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക