കാസർകോഡ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കാസർകോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് ബാബു സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാട്ടുപന്നി ഇടിച്ചിട്ടത്.
|
കാസർകോഡ് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





