18
Dec 2024
Tue
18 Dec 2024 Tue
iuml kannur

തിരൂര്‍: മംഗലം പഞ്ചായത്തിലെ കൂട്ടായി കോതപറമ്പില്‍ ഈയിടെ നടന്ന സംഘട്ടനം കുടുംബ വഴക്കിന്റെ ഭാഗമായി നടന്നതാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി.(SDPI is trying to disrupt the peaceful atmosphere in the coastal areas: Muslim League)  മുന്നു വര്‍ഷത്തോളമായി ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. കേസും നിലവിലുണ്ട്. ഇരു കുടുംബങ്ങളും തമ്മിലുള്ള വൈരാഗ്യത്തിന്റെ ഭാഗമായി നടന്ന സംഘട്ടനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തീരദേശ മേഖലയില്‍ അശാന്തി പരത്താനുമാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, അന്ന് പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനോ നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാനോ മുതിരാതെ സമധാനാം കാത്തുസൂക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിച്ചത്.

ദുരാരോപണങ്ങളില്‍ നിന്ന് എസ്ഡിപിഐ പിന്മാറണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പിപി സൈതാലു അധ്യക്ഷത വഹിച്ചു. സിഎംടി സീതി, വിപി മൊയ്തീന്‍ കോയ, കെ പി അമീന്‍, സിഎം അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.