തിരൂര്‍: ജനങ്ങളും പാര്‍ട്ടികളും ഫാഷിസത്തിന്റെ അനീതിക്കെതിരേ പ്രതികരിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായാല്‍ ഇന്ത്യയില്‍ ഫാഷിസം കുഴിച്ചുമൂടപ്പെടുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തിരൂര്‍ ടൗണ്‍ഹാളില്‍ എസ്ഡിപിഐ ലീഡേഴ്‌സ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
ജനങ്ങളെ ഭയപ്പെടുത്തിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ജനാധിപത്യ മതേതര പാര്‍ട്ടികള്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ തകര്‍ന്നടിയുന്നതാണ് ഇന്ത്യയിലെ ഫാഷിസം. ഇതിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി , ദേശീയ സെക്രട്ടേറിയറ്റ് അംഗം സിപിഐ ലത്തീഫ്, സംസ്ഥാന സമിതി അംഗം വിടി ഇക്‌റാമുല്‍ ഹഖ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വക്കറ്റ് സാദിഖ് നടുത്തൊടി, മുര്‍ശിദ് ശമീം, വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി, അരീക്കന്‍ ബീരാന്‍ കുട്ടി, ട്രഷറര്‍ കെ.സി സലാം ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





