16
Feb 2026
Mon
16 Feb 2026 Mon
MK FAIZI SDPI

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇഡി അന്വേഷണത്തിനിടെ 2025 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയിലില്‍ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. 10 മാസത്തിലധികമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഫൈസി.

വഖഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ത്ഥ് സിംഗ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹൈബ് ഹുസൈന്‍, പാനല്‍ കൗണ്‍സല്‍ വിവേക് ??ഗുമാനി, അഭിഭാഷകരായ പ്രഞ്ജല്‍ ത്രിപാഠി, കാര്‍ത്തിക് സബര്‍വാള്‍, കനിഷ്‌ക് മൗര്യ എന്നിവരും ഹാജരായി.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്‍യാസ്, ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നല്‍കവെയാണ് ജസ്റ്റിസ് ജസ്മീത് സിങിന്റെ പരാമര്‍ശം.