തിരുവനന്തപുരത്തെ ലാത്തിക്കു തലയ്ക്കടിച്ച പകവീട്ടാന്‍ ഷോപ്പിങ് മാളില്‍ പോലീസുകാരനെ മര്‍ദ്ദിച്ച രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.
|
ശനിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ ലീവിലായിരുന്ന എ ആര്‍ ക്യാംപിലെ സിപിഒ മിഥുന്‍ റോയിയും കുടുംബവും തിരുവനന്തപുരത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയതായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നായിരുന്നു മിഥുന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മിഥുന്‍ കൈയില്‍ ധരിച്ചിരുന്ന ഇടിവളയൂരി എസ്എഫ്‌ഐ പ്രവര്‍ത്തകരെ നേരിടുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ഇടിവള ഉപയോഗിച്ച് തങ്ങളെ മര്‍ദിച്ചുവെന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് മിഥുന്‍ റോയി എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്കടിച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവന്നത്. ന്യൂ ഇയര്‍ രാത്രി ശംഖുമുഖം ബീച്ചില്‍ നടന്ന ഡിജെ പരിപാടിക്കിടെയായിരുന്നു ഈ സംഭവം. സമയപരിധി കഴിഞ്ഞപ്പോള്‍ ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എസ്എഫ്ഐക്കാരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെയായിരുന്നു യുവാവിന്റെ തലയ്ക്കടിയേറ്റത്.
ALSO READ: അമ്മ മറ്റേണിറ്റി ഷൂട്ടിന്റെ തിരക്കില്‍; ആദ്യ കുഞ്ഞ് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





