18
Dec 2024
Sun
18 Dec 2024 Sun

കേരള സര്‍ക്കിളില്‍ ഉള്ള ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ ഇനി യുഎഇയിലും ഉപയോഗിക്കാന്‍ അവസരം. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പോസ്റ്റ് പെയ്ഡ്, പ്രി പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതിയായ ടോപ് അപ്പ് ബാലന്‍സ് ഉള്ള പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 167 രൂപയുടെ ഐആര്‍ എസ്ടിവി ഓഫര്‍ ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തേക്കാണ് അന്താരാഷ്ട്ര റോമിങ് ആക്ടിവേറ്റ് ആവുക. ഇത്തിസലാത്ത് യുഎഇ നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

തടസ്സംകൂടാതെയുള്ള വോയ്‌സ്,എസ്എംഎസ് സേവനങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. 57 രൂപയ്ക്ക് 30 ദിവസത്തെ ഇന്റര്‍നാഷനല്‍ റോമിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ബിഎസ്എന്‍എല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ബിഎസ്എന്‍എല്‍ ഓഫിസ് സന്ദര്‍ശിക്കുകയോ കസ്റ്റമര്‍കെയറില്‍ ബന്ധപ്പെടുകയോ ചെയ്യുക.