13
Nov 2024
Thu
13 Nov 2024 Thu
Seasons come alive on stilts at the 43rd Sharjah International Book Fair

ശൈത്യവും വസന്തവും ശിശിരവും വേനല്‍ക്കാലവും ഒരുമിച്ചു വരുന്നത് കാണണോ? എങ്കില്‍ നേരേ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് വരൂ. ദ ചെറി ട്രീസ് എന്ന പേരില്‍ പുസ്തകമേളയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കുട്ടികള്‍ നാലു കാലങ്ങളായി വേദിയിലെത്തിയത്. മരങ്ങളുടെ രൂപത്തിലായിരുന്നു കുട്ടികള്‍ വിവിധ കാലങ്ങള്‍ അവതരിപ്പിച്ചത്. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 17ന് കൊടിയിറങ്ങും. 12 ദിവസം നീളുന്ന മേളയുടെ സംഘാടകര്‍ ഷാര്‍ജ ബുക്ക് അതോറിറ്റിയാണ്. 112 രാജ്യങ്ങളില്‍ നിന്നായി 2520ലേറെ പ്രസാധക സ്ഥാപനങ്ങളാണ് ഷാര്‍ജയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>