26
Feb 2024
Sat
26 Feb 2024 Sat

കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്ര രണ്ടാം ദിനത്തിലേക്ക്; ഇന്ന് കണ്ണൂരില്‍ പ്രവേശിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കണ്ണൂരില്‍ രണ്ടിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് ശേഷം 3:30 ന് മട്ടന്നൂരിലും വൈകിട്ട് 5:30 ന് കണ്ണൂര്‍ ടൗണിലുംഇന്ന് കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുമായി കെ. സുധാകരനും വി.ഡി സതീശനും സംവദിക്കും. ശേഷം നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരെ കാണും.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടാനുള്ള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും. സംസ്ഥാനത്തെ 30 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് ജാഥ ഈ മാസം 29 ന് തിരുവനന്തപുരത്ത് സമാപിക്കും.
കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ടാണ് കെ.പി.സി.സിയുടെ സമരാഗ്‌നിക്ക് തുടക്കമായത്.