കോഴിക്കോട്: ഖത്തറിലെ വിവിധ ജയിലുകളില്‍ കിടക്കുന്ന 600ഓളം ഇന്ത്യക്കാരുടെ മോചനത്തിന് വ്യത്യസ്ഥ പ്രചാരണ പരിപാടിയുമായി പ്രവാസി സംഘടന. ( ‘Selfie for mercy’ campaign to seek release of prisoners in Qatar )ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് ആണ് സെല്‍ഫി ഫോര്‍ മെഴ്‌സി(ദയ തേടി ഒരു സെല്‍ഫി) എന്ന പേരിലുള്ള ക്യാമ്പയില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.
|
ചിത്രത്തിന് സമീപം ഖത്തര്‍ ജയിലിലുള്ള തടവുകാരുടെ മോചനം ആവശ്യപ്പെടുന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. ചുരുങ്ങിയത് 5,000 സെല്‍ഫി ഫോട്ടോകളെങ്കിലും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഖത്തര്‍ അധികൃതരുടെ ശ്രദ്ധ നേടാമെന്നാണ് കരുതുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





