17
Oct 2023
Thu
17 Oct 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍. ആറ്റിങ്ങല്‍ മുന്‍ എംഎല്‍എ ആയിരുന്നു.

1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി, അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതല്‍ 84-വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.1985-ല്‍ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.

1987-ലും കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും ആറ്റിങ്ങലിന്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സി. മോഹനചന്ദ്രനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക