09
Oct 2025
Tue
09 Oct 2025 Tue
security guard killed the youth

പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല്ലുന്ന ക്രുരനായ ക്രിമിനല്‍. ആവശ്യത്തിന് വഴങ്ങാത്ത മൂന്നു യുവാക്കളുടെ ജീവനാണ് ഇതിനകം ഇയാള്‍ കവര്‍ന്നത്. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരന്‍ സണ്ണിയാണ് അപകടകാരിയായ കൊലയാളി.

whatsapp അപരിചതരുമായി സൗഹൃദം സ്ഥാപിക്കും; മദ്യംവിളമ്പി വീട്ടിലേക്ക് ക്ഷണിക്കും; പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റവും ഒടുവിലത്തെ കൊല നടന്നത് ഒക്ടബോര്‍ അഞ്ചിന്. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്.

തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറിയ ഇയാള്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ വീണ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചതിനാല്‍ കഴുത്തു ഞെരിച്ചു കൊന്ന് തീയിടുകയായിരുന്നു.

ALSO READ: സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ; വിവാഹ മോചനത്തിന് പിന്നാലെ മകനെ പാലില്‍ കുളിപ്പിച്ച് അമ്മ; കേക്ക് മുറിച്ച് ആഘോഷം

തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി കുറേക്കാലമായി ബന്ധമില്ല. തനിച്ചാണ് താമസം.

സെക്യൂരിറ്റി ജോലിയ്ക്കു പോയി നല്ലനടപ്പായെന്ന് നാട്ടുകാര്‍ കരുതിയിരിക്കുമ്പോളാണ് വീണ്ടുമൊരു കൊലപാതകം. അപരിചതരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് കൂടെക്കൂട്ടി കൊലപാതകം നടത്തുന്ന സണ്ണിയെന്ന 62 വയസ്സുകാരന്റെ സ്വഭാവത്തില്‍ ഒട്ടും മാറ്റം വന്നിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.