ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിലെ സർവീസ് സെന്ററിൽ വാഹനമിടിച്ച് ജീവനക്കാരൻ മരിച്ചു. തലവടി സ്വദേശി യദു ആണ് മരിച്ചത്. സർവീസ് സെൻററിൽ കഴുകിയ ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ മുന്നോട്ട് നീങ്ങി യദുവിനെ ഇടിക്കുകയായിരുന്നു. ഗിയറിൽ കിടന്ന വാഹനം ന്യൂട്രലിൽ ആണെന്നു കരുതി മറ്റൊരു ജീവനക്കാരൻ സ്റ്റാർട്ട് ചെയ്യുകയും മുന്നോട്ടു നീങ്ങിയ വാഹനം യദുവിനെ ഇടിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





