21
May 2023
Tue
21 May 2023 Tue

കൊച്ചി: പീഡനശ്രമക്കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. നടൻ ൽകിയ ഹരജി ഹൈക്കോടതി തള്ളി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉണ്ണി മുകുന്ദന്റെ ഹർജിയാണ് തള്ളിയത്. കേസിൽ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഹരജി തള്ളിയതോടെ നടൻ വിചാരണ നേരിടേണ്ടിവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു.

2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക