15
Mar 2025
Mon
15 Mar 2025 Mon
SEX WITH STUDENT

കാലിഫോര്‍ണിയ: വിദ്യാര്‍ഥികളുമായി ജീവനക്കാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ റിവര്‍ബാങ്ക് ഹൈസ്‌കൂള്‍ വീണ്ടും വിവാദത്തില്‍. (SEX WITH STUDENT: TEACHER ARRESTED IN CALIFORNIA ) കാലിഫോര്‍ണിയയിലെ റിവര്‍ബാങ്ക് ഹൈസ്‌കൂളിലെ അധ്യാപിക ഡള്‍സ് ഫ്‌ലോറസ് (28) വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുള്ള വിദ്യാര്‍ഥിയുമായാണ് സ്പാനിഷ് ഭാഷാ അധ്യാപികയായ ഫ്‌ലോറസിനെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ചൊവ്വാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ അധികൃതര്‍ക്ക് ഈയിടെയാണ് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന റിവര്‍ബാങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: 16കാരനായ വിദ്യാർഥിയുമായി ലൈംഗിക ബന്ധം; സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു

സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫ്‌ലോറസിനെ അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

2016 മുതല്‍ സ്‌കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്‌ലോറസ്. നേരത്തെ സൗന്ദര്യവര്‍ധക കമ്പനിയുടെ ബ്യൂട്ടി അഡൈ്വസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിവര്‍ബാങ്ക് ഹൈസ്‌കൂളിലെ ജീവനക്കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത് ഇത് ആദ്യമായല്ല. 2023ല്‍, അന്നത്തെ 23 വയസ്സുള്ള മുന്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലകന്‍ ലോഗന്‍ നബോഴ്‌സിനെ 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്തിരുന്നു.