16
Feb 2024
Sat
16 Feb 2024 Sat
chinese teacher suspended for having sex with 16 year old student

16കാരനായ വിദ്യാ‍ർഥിയുമായി ലൈംഗിക ബന്ധം സ്ഥാപിച്ച സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. കെസ്മിസ്ട്രി അധ്യാപികയാണ് തൻറെ വിദ്യാർഥിയുമായി അവിഹിത ബന്ധം സ്ഥാപിച്ചത്.(chinese teacher suspended for having sex with 16 year old student)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥിയുമായി അധ്യാപിക സാമൂഹിക മാധ്യമമായ വീ ചാറ്റിലൂടെ നടത്തിയ ചാറ്റ് റെക്കോഡുകൾ അധ്യാപികയുടെ ഭർത്താവ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 14 വയസ്സിനു താഴെ പ്രായമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ മാത്രം കുറ്റകൃത്യമാവുന്നുള്ളൂ എങ്കിലും അധ്യാപികവൃത്തിയോടുള്ള നൈതികത കാത്തുസൂക്ഷിക്കുന്നതിൽ അധ്യാപിക വീഴ്ചവരുത്തിയതിനാലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മുപ്പതു വയസ് ആണ് നടപടി നേരിട്ട അധ്യാപികയുടെ പ്രായം.

തൻറെ ഭാര്യയായ അധ്യാപിക വിദ്യാർഥിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്നും ഭർത്താവ് ചാറ്റ് റെക്കോഡുകൾ പങ്കുവച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അധ്യാപികയ്ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളിലുണ്ടായത്. നിയമപരമായ ശിക്ഷയൊന്നും അധ്യാപികയ്ക്ക് ലഭിക്കില്ലെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടേക്കാനുള്ള സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് നിയമവിദഗ്ധരുടെ പ്രതികരണം.