15
May 2024
Wed
15 May 2024 Wed
sexual assault child rape

കാസര്‍ഗോഡ്: കാസര്‍കോഡ് പടന്നക്കാട് തട്ടിക്കൊണ്ടു പോകപ്പെട്ട എട്ടുവയസ്സുകാരി ലൈംഗികാക്രമണത്തിന് ഇരയായതായി മെഡിക്കല്‍ റിപോര്‍ട്ട്. മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ( Sexual assault against 8 year old girl in Kasargod )

whatsapp കാസര്‍കോഡ് ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നത്തേയും പോലെ മുത്തച്ഛനൊപ്പം ആണ് കുട്ടി ഉറങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് പരിക്ക്. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷപ്പെടുത്തിയ യുവതി പറഞ്ഞു. മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്.

സ്ഥലത്ത് ഡോഗ് സ്‌ക്വഡ് പരിശോധന നടത്തി. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് 50, 10 രൂപകളുടെ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന വീടും പരിസരവും നന്നായി അറിയുന്നയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. മുത്തഛന്‍ പുറത്തു പോകുന്ന സമയവും മറ്റും കൃത്യമായി മനസ്സിലാക്കിയാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത്.

\