തൃശൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടിച്ചുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.
|
ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. ഈ സമയത്ത് പരാതിക്കാരിയായ വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു. പൊലിസുകാരന്‍ അപമര്യാദയായി പെരുമാറിയതോടെ പെണ്‍കുട്ടി ഒച്ചവച്ചു.
കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓട്ടോറിക്ഷയില്‍ കയറിയ ഇയാളെ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി. പിന്നീട് നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.
Sexual assault on student in Thrissur; Policeman held by locals
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





