26
Jan 2025
Tue
26 Jan 2025 Tue
Sexual assault on woman in Karnataka transport bus Malayali arrested

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ (KSRTC) യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ ആണ് കേരളാ പോലീസിന്റെ പിടിയിലായത്. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് (ജനുവരി ഏഴ്) പുലര്‍ച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്ന് പരാതി.

Sexual assault on woman in Karnataka transport bus Malayali arrested