28
Sep 2023
Mon
28 Sep 2023 Mon

വൈത്തിരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായുണ്ടായിരുന്ന മുന്‍പരിചയം മുതലാക്കിയാണ് പ്രതി പീഡിപ്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരികയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം അധ്യാപകരോട് തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

മുന്‍ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി അംഗവും സജീവ സിപിഐഎം പ്രവര്‍ത്തകനുമാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.