പത്തനംതിട്ട: ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരനായ വിദ്യാർഥി. പത്തനംതിട്ടയിൽ ഇന്നലെ സ്വകാര്യ ബസിലായിരുന്നു പീഡനശ്രമം. പ്രതി ലൈംഗികമായി ഉപദ്രവിക്കുന്നത് പതിനേഴുകാരൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. ശല്യം കൂടി വന്നതിനാൽ 17 കാരൻ ബഹളംവയ്ക്കുകയായിരുന്നു. ഇതോടെ പ്രതി ബസിൽനിന്ന് ഇറങ്ങിയോടി രക്ഷപെട്ടു.
|
പതിനേഴുകാരൻറെ പരാതിയിൽ കൊടുമൺ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരൻ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





