13
Jul 2025
Tue
13 Jul 2025 Tue

തിരുവനന്തപുരം: കേരള സര്‍വകലാശാല കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. (SFI protest in kerala university) ആര്‍എസ്എസ് ചട്ടുകമായി പ്രവര്‍ത്തിക്കുന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് വലയം ഭേദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതില്‍ തള്ളിത്തുറന്ന് സര്‍വകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവര്‍ത്തകരുടെ ശ്രമം പോലീസ് ഇപ്പോഴും ബലമായി ചെറുത്ത് കൊണ്ടിരിക്കുകയാണ്.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാള്‍ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു.

ALSO READ: ഇസ്രായേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു; യോഗത്തില്‍ ബോംബ് വെക്കാനുള്ള നീക്കം പരാജയപ്പെട്ടു: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്

സര്‍വകലാശാലയ്ക്കുള്ളില്‍ നിലവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകര്‍ വി സിയുടെ ചേംബറിനുള്ള കടക്കാനുള്ള ശ്രമം ശക്തമാക്കിയതോടെ നിരവധി പൊലീസുകാര്‍ സര്‍വകലാശാലയ്ക്ക് അകത്തേയ്ക്ക് എത്തിയിട്ടുണ്ട്.

പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ അറസ്റ്റ് നീക്കത്തിനെതിരെ കനത്ത ചെറുത്ത് നില്‍പ്പ് നടത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നത്. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് അതിനെ മറികടക്കുകയാണ് വിദ്യാര്‍ത്ഥികള്‍.