28
Jul 2024
Mon
28 Jul 2024 Mon
sfi woman leader dies in accident in kollam

കൊല്ലം കൊട്ടാരക്കരയിൽ എസ്എഫ്ഐ വനിതാ നേതാവ് വാഹനാപകടത്തിൽ മരിച്ചു. നെടുവത്തൂർ സ്വദേശി പ്രകാശ്-സുജാ ദമ്പതികളുടെ ഏക മകൾ അനഘ പ്രകാശ്(25)ആണ് മരിച്ചത്. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമായ അനഘ പ്രകാശ് വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊട്ടാരക്കര കോട്ടാത്തലയിൽ വച്ച് അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ അനഘയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.