23
Jan 2023
Wed
23 Jan 2023 Wed

പട്‌ന: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പോപ്പുലര്‍ ഫ്രണ്ട് ഏജന്റെന്ന് ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ ഠാക്കൂര്‍. പത്താന്‍ സിനിമയിലൂടെ ഷാരൂഖ് ഖാനും ദീപിക പദുകോണും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. ദീപിക തുക്‌ഡെ-തുക്‌ഡെ സംഘത്തിലെ അംഗമാണ്. പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം ഗസ്വ-എ ഹിന്ദിനെ പിന്തുണയ്ക്കുന്നവരാണെന്നും എംഎല്‍എ പറഞ്ഞു. സിനിമകളെക്കുറിച്ച് വിവാദ പരമാര്‍ശങ്ങള്‍ നടത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. അതിനിടെ പത്താന്‍ സിനിമ ആദ്യ ദിനം തന്നെ റെക്കോഡ് കലക്ഷനിലേക്കാണ് നീങ്ങിയത്. റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുള്ളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>