റിലീസ് ചെയ്ത ദിനം 100 കോടിയിലേറെ രൂപയുടെ വേൾഡ് വൈഡ് കലക്ഷൻ സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി ഷാരൂഖ് ഖാന്റെ പത്താൻ. ഇന്ത്യയിൽ നിന്ന് മാത്രം 67 കോടി രൂപയാണ് ചിത്രത്തിന്റെ കലക്ഷൻ. 36 കോടി രൂപയാണ് ഇന്ത്യക്ക് പുറത്തുള്ള പ്രദർശനത്തിലൂടെ ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആദ്യദിന കലക്ഷൻ 100 കോടിയിലേറെ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന ഖ്യാതി പത്താന്റെ പേരിലായി.
|
സിദ്ധാർഥ ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനു പുറമേ ദീപിക പദുക്കോൺ, ജോൺ അബ്രഹാം എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. സൽമാൻ ഖാൻ കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു എന്നതും പത്താന്റെ പ്രത്യേകതയാണ്. പത്താന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ദീപിക ധരിച്ച അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നു ചൂണ്ടിക്കാട്ടി സംഘപരിപാരം ഇതിനെതിരേ രംഗത്തുവന്നിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



