22
Feb 2023
Sat
22 Feb 2023 Sat

കറാച്ചി: പാക് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയും പാക് പുത്തന്‍ പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിയും തമ്മിലുള്ള ബന്ധം ആരാധകരുടെ ഏറെക്കാലത്തെ ചോദ്യമാണ്. ഇന്ന് ആ ചോദ്യത്തിന് ഇരുവരും ഉത്തരം നല്‍കിയിരിക്കുകയാണ്. ഷാഹിദ് അഫ്രീഡിയുടെ മകള്‍ അന്‍ഷ ഇനി ഷഹീന്‍ അഫ്രീഡിയുടെ ഭാര്യാ പട്ടം അലങ്കരിക്കും. ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്നു. വിവാഹം രണ്ട് വര്‍ഷം മുമ്പ് ഉറപ്പിച്ചിരുന്നു. ഷഹീന്‍ അഫ്രീഡിയുടെ ക്രിക്കറ്റിലെ തിരക്കുകളെ തുടര്‍ന്നാണ് വിവാഹം ഏറെക്കാലം നീട്ടിവച്ചിരുന്നത്. കറാച്ചിയില്‍ മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹം. നാളെയാണ് ക്രിക്കറ്റ് താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായുള്ള റിസ്പഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷഹിന്‍ അഫ്രീഡിയുടെ പന്തില്‍ ഷാഹീദ് അഫ്രീഡി സിക്സര്‍ പറത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പരിശീലനത്തിനിടെ ആയിരുന്നു ഷഹീന്‍-ഷാഹിദ് പ്രകടനം. പ്രായം വെറും നമ്പര്‍ മാത്രം എന്ന തലക്കെട്ടോടെ ആയിരുന്നു ഫോട്ടോ. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിനായുള്ള തയ്യാറെടുപ്പിനിടെയാണ് താരത്തിന്റെ വിവാഹം.