24
Jul 2024
Thu
24 Jul 2024 Thu
Shahinas husband filed complaint against CPI leader over her death

എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നൽകിയത്. ഇതുസംബന്ധമായി പോലീസിലും സാദിഖ് മൊഴി നൽകി. വിദേശത്തായിരുന്ന സാദിഖ് ഷാഹിനയുടെ മരണത്തെ തുടർന്ന് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐ നേതാവായ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീർത്തതെന്നും സാദിഖ് വെളിപ്പെടുത്തി. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നുവെന്നും പറഞ്ഞ സാദിഖ് തനിക്കും ഷാഹിനയ്ക്കും ഇടയിൽ ജീവനൊടുക്കാൻ തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ ഷാഹിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേദിവസം സംഘടനാ പരിപാടികളിൽ ഷാഹിന സജീവമായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

എഐവൈഎഫ് വനിതാ നേതാവ് തൂങ്ങിമരിച്ച നിലയിൽ
AIYF നേതാവ് ഷാഹിനയുടെ മരണം: തലേന്ന് വരെ പരിപാടികളില്‍ പങ്കെടുത്തു; ഇനിയും തുമ്പ് കിട്ടാതെ പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക